Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abkari Workers

അബ്കാരി തൊഴിലാളികള്‍ക്ക് ഗ്രാറ്റ്‌വിറ്റി; പു​​​നഃപരിശോധനാ ഹര്‍ജി തള്ളി

കൊ​​​ച്ചി: അ​​​ബ്കാ​​​രി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കു ഗ്രാറ്റ്‌വിറ്റി ന​​​ല്‍ക​​​ണ​​​മെ​​​ന്ന വി​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സു​​​ശ്രു​​​ത് അ​​​ര​​​വി​​​ന്ദ് ധ​​​ര്‍മാ​​​ധി​​​കാ​​​രി, വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഗ്രാറ്റ്‌വിറ്റി​​​യ്ക്കു​​​ള്ള തൊ​​​ഴി​​​ലാ​​​ഴി​​​ക​​​ളു​​​ടെ അ​​​ര്‍ഹ​​​ത ശ​​​രി​​​വ​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍ഡി​​​ല്‍നി​​​ന്ന് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ഗ്രാറ്റ്‌വിറ്റി ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ സ​​​ര്‍വീ​​​സ് ച​​​ട്ട​​​ങ്ങ​​​ള്‍ പ്ര​​​കാ​​​ര​​​വും ഗ്രാറ്റ്‌വിറ്റി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും വി​​​ര​​​മി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്ക് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ര്‍ഹ​​​ത​​​യു​​​ണ്ട്.

നേ​​​ര​​​ത്തേ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് കോ​​​ര്‍പ​​​റേ​​​ഷ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു ചോ​​​ദ്യം ചെ​​​യ്ത്, വി​​​ര​​​മി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up